പാലായി ഷട്ടർ കം ബ്രിഡ്ജ് ഉദ്ഘാടനം 26ന്‌

പാലായി ഷട്ടർ കം ബ്രിഡ്ജ് തുറക്കുന്നതിന്റെ സംഘാടക സമിതി രൂപീകരണം എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു


 നീലേശ്വരം പാലായി ഷട്ടർ കം ബ്രിഡ്ജ് ഉദ്ഘാടനം 26 ന്  പകൽ 11ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. സംഘാടക സമിതി രൂപീകരിച്ചു. പാലായി ഓപ്പൺ ഓഡിറ്റോറിയത്തിൽ  എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ ടി വി ശാന്ത അധ്യക്ഷയായി. കയ്യൂർ- ചീമേനി പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി വത്സലൻ, മുൻ എംഎൽഎ കെ പി സതീഷ്ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ ശകുന്തള, കെ പി രവീന്ദ്രൻ, വി ഗൗരി, ടി പി ലത, എം രാജൻ, ടി കുഞ്ഞിക്കണ്ണൻ, പി മനോഹരൻ, സുരേഷ് പുതിയേടത്ത്, പി വിജയകുമാർ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, എൻ ഫിറോസ് ഖാൻ, കെ സുധാകരൻ, വി വി ശ്രീജ, വി വി സതി, എം നസീർ, രതീഷ് പുതിയ പുരയിൽ, പി രമേശൻ എന്നിവർ സംസാരിച്ചു. നഗരസഭാ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി സ്വാഗതം പറഞ്ഞു.  ഭാരവാഹികൾ: എം രാജഗോപാലൻ എംഎൽഎ (ചെയർമാൻ), ടി വി ശാന്ത (ജനറൽ കൺവീനർ). Read on deshabhimani.com

Related News