കൂവം അളന്നു കിഴക്കൂലം കളിയാട്ടം 19ന്‌ തുടങ്ങും



രാജപുരം മഞ്ഞടുക്കം കോവിലകം പാണത്തൂർ  തുളുർവനത്ത് ഭഗവതി ക്ഷേത്ര (കിഴക്കൂലം)  കളിയാട്ടം  19 മുതൽ 26 വരെ നടക്കും.   101 തെയ്യങ്ങളാണ്  കെട്ടിയാടുന്നത്.  18ന് അർധരാതിക്ക് ക്ഷേത്രത്തിന്റെ തെക്കേൻ വാതിൽ തുറന്ന് രാവിലെ പാണത്തൂർ കാട്ടൂർ വീട്ടിൽനിന്നും നേക്കണിശൻ അവകാശികൾക്കും, ആചാരക്കാർക്കും വെറ്റിലടക്കയും കൊടുത്ത്‌  ദീപവും തിരിയും എഴുന്നള്ളിക്കുന്നതോടെ കളിയാട്ടത്തിന്‌  തുടക്കമാകും. കളിയാട്ടത്തിന്റെ ഭാഗമായുള്ള കൂവം അളക്കൽ ചടങ്ങ് ഞായറാഴ്‌ച നടന്നു.  Read on deshabhimani.com

Related News