ഗുസ്തി താരങ്ങൾക്ക് 
പിന്തുണയുമായി നൈറ്റ്‌ മാർച്ച്‌

ഗുസ്തിതാരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച്‌ ഡിവൈഎഫ് ഐ–- എസ്എഫ്ഐ നേതൃത്വത്തിൽ നീലേശ്വരത്ത് സംഘടിപ്പിച്ച നൈറ്റ്മാർച്ച്‌


നീലേശ്വരം ഡൽഹിയിൽ പൊരുതുന്ന ഗുസ്തിതാരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച്‌ ഡിവൈഎഫ് ഐ–- എസ്എഫ്ഐ നേതൃത്വത്തിൽ നീലേശ്വരത്ത് നൈറ്റ്മാർച്ച്‌ സംഘടിപ്പിച്ചു.   ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ഏരിയാസെക്രട്ടറി നിഖിൽ കൃഷ്ണൻ അധ്യക്ഷനായി.   എം വി ദീപേഷ്,  കെ സനുമോഹൻ, അമൃത സുരേഷ്,  കെ പി വൈഷ്ണവ്, കെ ആതിര, അനുലക്ഷ്മി, കെ അശ്വിൻ എന്നിവർ സംസാരിച്ചു.  എം വി രതീഷ് സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News