എടിഎം 
കവർച്ചാശ്രമം 
പ്രതി റിമാൻഡിൽ



കാഞ്ഞങ്ങാട്‌  എടിഎം കൊള്ളയിടിക്കാൻ ശ്രമിച്ച പ്രതിയെ മണിക്കൂറുകൾക്കകം ഹൊസ്‌ദുർഗ്‌ പൊലീസ്‌ പിടിച്ചു.   ബാങ്ക്‌ ഓഫ്‌ ബറോഡയുടെ പുതിയകോട്ടയിലെ എടിഎം കൗണ്ടർ കൊള്ളയടിക്കാൻ ശ്രമിച്ച കേസിലെ പ്രതി പാലക്കാട്‌ പാണംതോട്ടെ മണികണ്‌ഠനെയാണ്‌ (39) ഹൊസ്‌ദുർഗ്‌ സബ്‌ ഇൻസ്‌പക്ടർ കെ പി ഷൈൻ അറസ്‌റ്റ്‌ ചെയ്‌തത്‌.  കാഞ്ഞങ്ങാട്‌ കേന്ദ്രീകരിച്ച്‌ മൺചട്ടി വിൽപ്പന നടത്തുന്ന സംഘത്തിൽപ്പെട്ടയാളാണ്‌ പ്രതി. എടിഎം കൗണ്ടറിന്റെ കുത്തിപ്പൊളിച്ചെങ്കിലും പണമെടുക്കാൻ പറ്റിയില്ല.  കൗണ്ടർ തകർത്തതിന്റെ സിസിടിവി ദശ്യം പരിശോധിച്ചാണ്‌ പ്രതിയെ തിരിച്ചറിഞ്ഞത്‌. പ്രതിയെ കോടതി റിമാൻഡ്‌ ചെയ്‌തു.   Read on deshabhimani.com

Related News