17 September Wednesday

എടിഎം 
കവർച്ചാശ്രമം 
പ്രതി റിമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022
കാഞ്ഞങ്ങാട്‌ 
എടിഎം കൊള്ളയിടിക്കാൻ ശ്രമിച്ച പ്രതിയെ മണിക്കൂറുകൾക്കകം ഹൊസ്‌ദുർഗ്‌ പൊലീസ്‌ പിടിച്ചു.  
ബാങ്ക്‌ ഓഫ്‌ ബറോഡയുടെ പുതിയകോട്ടയിലെ എടിഎം കൗണ്ടർ കൊള്ളയടിക്കാൻ ശ്രമിച്ച കേസിലെ പ്രതി പാലക്കാട്‌ പാണംതോട്ടെ മണികണ്‌ഠനെയാണ്‌ (39) ഹൊസ്‌ദുർഗ്‌ സബ്‌ ഇൻസ്‌പക്ടർ കെ പി ഷൈൻ അറസ്‌റ്റ്‌ ചെയ്‌തത്‌. 
കാഞ്ഞങ്ങാട്‌ കേന്ദ്രീകരിച്ച്‌ മൺചട്ടി വിൽപ്പന നടത്തുന്ന സംഘത്തിൽപ്പെട്ടയാളാണ്‌ പ്രതി. എടിഎം കൗണ്ടറിന്റെ കുത്തിപ്പൊളിച്ചെങ്കിലും പണമെടുക്കാൻ പറ്റിയില്ല. 
കൗണ്ടർ തകർത്തതിന്റെ സിസിടിവി ദശ്യം പരിശോധിച്ചാണ്‌ പ്രതിയെ തിരിച്ചറിഞ്ഞത്‌. പ്രതിയെ കോടതി റിമാൻഡ്‌ ചെയ്‌തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top