സിപിഐ എം പ്രതിഷേധ പ്രകടനം നടത്തി

പെരിയ കേസിൽ സിബിഐ രാഷ്ട്രീയ പ്രേരിതമായി സിപിഐ എം നേതാക്കളെയും പ്രവർത്തകരെയും 
പ്രതി ചേർക്കുന്നതിൽ പ്രതിഷേധിച്ച് ഉദുമയിൽ നടന്ന പ്രകടനം


ഉദുമ പെരിയ കേസിൽ സിബിഐ രാഷ്ട്രീയ പ്രേരിതമായി സിപിഐ എം നേതാക്കളെയും പ്രവർത്തകരെയും  പ്രതി ചേർക്കുന്നതിൽ പ്രതിഷേധിച്ച് ലോക്കൽ കേന്ദ്രങ്ങളിൽ  പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. പ്രകടനത്തിൽ നൂറുകണക്കിന്‌ പ്രവർത്തകർ അണിനിരന്നു.  ചട്ടഞ്ചാലിൽ ഏരിയാ സെക്രട്ടറി മധു മുതിയക്കാൽ, ബി മുഹമ്മദ്‌കുഞ്ഞി എന്നിവർ സംസാരിച്ചു. ഉദുമയിൽ കെ സന്തോഷ്‌കുമാർ, കെ ആർ രമേശ്‌കുമാർ, ടി വി കൃഷ്‌ണൻ എന്നിവർ സംസാരിച്ചു. മാങ്ങാട്‌ എം കെ വിജയൻ, കെ രത്‌നാകരൻ, പാലക്കുന്നിൽ വി ആർ ഗംഗാധരൻ, വി പ്രഭാകരൻ , പള്ളിക്കരയിൽ പി കെ അബ്ദുള്ള, ടി സി സുരേഷ്‌ എന്നിവരും സംസാരിച്ചു.  പാക്കത്ത്‌ പ്രകടനം നടത്തി. പെരിയാട്ടടുക്കത്ത്‌ എം ഗൗരി, അജയൻ പനയാൽ, തച്ചങ്ങാട്‌ കുന്നൂച്ചി കുഞ്ഞിരാമൻ, വി വി സുകുമാരൻ, വി ഗീത, ബാലൻ കുതിരക്കോട്‌, എ വി ശിവപ്രസാദ്‌, കോളിയടുക്കത്ത്‌ ടി നാരായണൻ, ഇ മനോജ്‌കുമാർ, ടി വിനോദ്‌കുമാർ, മേൽപറമ്പിൽ ആർ പ്രദീപ്‌,  ഹബീബ്‌ റഹ്‌മാൻ മാണി, വി സംഗീത്‌ എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News