വി വി കുഞ്ഞമ്പുവിനെ അനുസ്‌മരിച്ചു

വി വി കുഞ്ഞമ്പുവിന്റെ അമ്പതാം ചരമവാർഷികാചരണം സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യുന്നു


ചെറുവത്തൂർ കമ്യൂണിസ്‌റ്റ്‌ കർഷക പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവും മുൻ എംഎൽഎയുമായ വി വി കുഞ്ഞമ്പുവിന്റെ അമ്പതാം ചരമവാർഷികാചരണം സംഘടിപ്പിച്ചു.  സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. മാധവൻ മണിയറ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ എം രാജഗോപാലൻ എംഎൽഎ, സാബു എബ്രഹാം, ഏരിയാസെക്രട്ടറി കെ സുധാകരൻ, കെ കണ്ണൻ എന്നിവർ സംസാരിച്ചു. കെ നാരായണൻ സ്വാഗതം പറഞ്ഞു.  ചെറുവത്തൂർ ലോക്കൽ കമ്മിറ്റി നടത്തിയ വി വി അനുസ്‌മരണം ജില്ല സെക്രട്ടറിയറ്റ്‌ അംഗം പി ജനാർദനൻ ഉദ്‌ഘാടനം ചെയ്‌തു. മാധവൻ മണിയറ അധ്യക്ഷനായി.  ഏരിയാസെക്രട്ടറി കെ സുധാകരൻ, പി പത്‌മിനി, ടി നാരായണൻ എന്നിവർ സംസാരിച്ചു. കെ നാരായണൻ സ്വാഗതം പറഞ്ഞു.   Read on deshabhimani.com

Related News