24 April Wednesday

വി വി കുഞ്ഞമ്പുവിനെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022

വി വി കുഞ്ഞമ്പുവിന്റെ അമ്പതാം ചരമവാർഷികാചരണം സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യുന്നു

ചെറുവത്തൂർ

കമ്യൂണിസ്‌റ്റ്‌ കർഷക പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവും മുൻ എംഎൽഎയുമായ വി വി കുഞ്ഞമ്പുവിന്റെ അമ്പതാം ചരമവാർഷികാചരണം സംഘടിപ്പിച്ചു. 
സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. മാധവൻ മണിയറ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ എം രാജഗോപാലൻ എംഎൽഎ, സാബു എബ്രഹാം, ഏരിയാസെക്രട്ടറി കെ സുധാകരൻ, കെ കണ്ണൻ എന്നിവർ സംസാരിച്ചു. കെ നാരായണൻ സ്വാഗതം പറഞ്ഞു.
 ചെറുവത്തൂർ ലോക്കൽ കമ്മിറ്റി നടത്തിയ വി വി അനുസ്‌മരണം ജില്ല സെക്രട്ടറിയറ്റ്‌ അംഗം പി ജനാർദനൻ ഉദ്‌ഘാടനം ചെയ്‌തു. മാധവൻ മണിയറ അധ്യക്ഷനായി. 
ഏരിയാസെക്രട്ടറി കെ സുധാകരൻ, പി പത്‌മിനി, ടി നാരായണൻ എന്നിവർ സംസാരിച്ചു. കെ നാരായണൻ സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top