അമ്പമ്പോ... 
എന്തൊരു വഴുതന

വഴുതന വിളവെടുപ്പ് 
നടത്തുന്ന ബിനു ജോൺ


വെള്ളരിക്കുണ്ട് ജൈവ കൃഷിയിൽ പരീക്ഷണം നടത്തുന്ന പറമ്പയിലെ ബിനുജോണിന്റെ തൊട്ടത്തിൽ ഒരു കിലോ ഭാരമുള്ള വഴുതന.   750  ഗ്രാം മുതൽ ഒരു കിലോ വരെയാണ്‌ വഴുതനയുടെ ഭാരം. സാധാരണ കൂടിയാൽ 300 ഗ്രാമാണ്‌ ഉണ്ടാകാറ്. ജൈവകൃഷിയിൽ അഞ്ച് തൈയിൽ  അമ്പതിൽ നിന്നുള്ള ആദായം ലഭിക്കുമെന്ന്‌ ബിനു പറഞ്ഞു. പറമ്പയിലെ തുരുത്തേൽ ജോണിന്റെയും മേരിയുടെയും മകനാണ്‌. ഭാര്യ രഞ്ജു, മക്കളായ സാനിയ, ധനുഷ, താൻസിയ, എയ്ഞ്ചൽ, നിയോൺ എന്നിവരും സഹായത്തിനുണ്ട്‌. 110 കിലോ തൂക്കമുള്ള കപ്പ,  50 കിലോവിന്റെ ചേന എന്നീ നേട്ടങ്ങളുടെ ഉടമയാണ്‌.    Read on deshabhimani.com

Related News