കാൻഫെഡ് ജില്ലാ സമ്മേളനം

കാൻഫെഡ് ജില്ലാ സമ്മേളനം നീലേശ്വരത്ത്‌ ഹൈക്കോടതി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ 
ഉദ്ഘാടനം ചെയ്യുന്നു.


നീലേശ്വരം കാൻഫെഡ്  ജില്ലാ സമ്മേളനം നീലേശ്വരത്ത്  കേരളാ ഹൈക്കോടതി ജഡ്‌ജി പി വി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്‌തു.  ജില്ലാ ചെയർമാൻ പ്രൊഫ. കെ പി ജയരാജൻ അധ്യക്ഷനായി.  നഗരസഭ ചെയർപേഴ്സൺ ടി വി ശാന്ത സുവനീർ പ്രകാശനം ചെയ്തു.  സംസ്ഥാന ചെയർമാൻ ഡോ. ബി എസ് ബാലചന്ദ്രൻ ലഹരിവിരുദ്ധ പ്രഖ്യാപനം നടത്തി. കെ പി കുഞ്ഞിക്കണ്ണൻ മുഖ്യപ്രഭാഷണം നടത്തി.  പി കെ ചന്ദ്രശേഖരൻ, പി എൻ പണിക്കർ അനുസ്മരണം നടത്തി. കെ വി രാഘവൻ, ഉദയമംഗലം സുകുമാരൻ, രവീന്ദ്രൻ കൊടക്കാട്, രാഘവൻ മാണിയാട്ട്, സി സുകുമാരൻ എന്നിവർ സംസാരിച്ചു.  പ്രതിനിധി സമ്മേളനം ഡോ. ബി എസ് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ പി ജയരാജൻ അധ്യക്ഷനായി. എൻ കെ ബാബുരാജ്  റിപ്പോർട്ട് അവതരിപ്പിച്ചു. കാവുങ്കൽ നാരായണൻ, ടി വി മാധവൻ, വി വി കൃഷ്ണൻ, കെ വി കൃഷ്ണൻ, എം പി കുമാരൻ, സി നാരായണൻ, ആയിഷാ മുഹമ്മദ്, വിപിൻ ചക്രപാണി, പി പി ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News