29 March Friday

കാൻഫെഡ് ജില്ലാ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Sunday Oct 2, 2022

കാൻഫെഡ് ജില്ലാ സമ്മേളനം നീലേശ്വരത്ത്‌ ഹൈക്കോടതി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ 
ഉദ്ഘാടനം ചെയ്യുന്നു.

നീലേശ്വരം

കാൻഫെഡ്  ജില്ലാ സമ്മേളനം നീലേശ്വരത്ത്  കേരളാ ഹൈക്കോടതി ജഡ്‌ജി പി വി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്‌തു.  ജില്ലാ ചെയർമാൻ പ്രൊഫ. കെ പി ജയരാജൻ അധ്യക്ഷനായി.  നഗരസഭ ചെയർപേഴ്സൺ ടി വി ശാന്ത സുവനീർ പ്രകാശനം ചെയ്തു.  സംസ്ഥാന ചെയർമാൻ ഡോ. ബി എസ് ബാലചന്ദ്രൻ ലഹരിവിരുദ്ധ പ്രഖ്യാപനം നടത്തി. കെ പി കുഞ്ഞിക്കണ്ണൻ മുഖ്യപ്രഭാഷണം നടത്തി.  പി കെ ചന്ദ്രശേഖരൻ, പി എൻ പണിക്കർ അനുസ്മരണം നടത്തി. കെ വി രാഘവൻ, ഉദയമംഗലം സുകുമാരൻ, രവീന്ദ്രൻ കൊടക്കാട്, രാഘവൻ മാണിയാട്ട്, സി സുകുമാരൻ എന്നിവർ സംസാരിച്ചു. 
പ്രതിനിധി സമ്മേളനം ഡോ. ബി എസ് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ പി ജയരാജൻ അധ്യക്ഷനായി. എൻ കെ ബാബുരാജ്  റിപ്പോർട്ട് അവതരിപ്പിച്ചു. കാവുങ്കൽ നാരായണൻ, ടി വി മാധവൻ, വി വി കൃഷ്ണൻ, കെ വി കൃഷ്ണൻ, എം പി കുമാരൻ, സി നാരായണൻ, ആയിഷാ മുഹമ്മദ്, വിപിൻ ചക്രപാണി, പി പി ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top