ഓൺലൈൻ പഠനത്തിന്‌ അക്ഷരമുറ്റം ‘വിദ്യാപ്പെട്ടി’



 വെള്ളരിക്കുണ്ട്       ദേശാഭിമാനി അക്ഷരമുറ്റം വിദ്യാപ്പെട്ടി പദ്ധതിയിലൂടെ നാലാം ക്ലാസ് വിദ്യാർഥിക്ക് ടി വി നൽകി. ഇതോടെ ജില്ലയിലെ അഞ്ച്‌ വിദ്യാർഥികളുടെ ഓൺ ലൈൻ പഠനത്തിനാണ്‌ ദേശാഭിമാനി അക്ഷരമുറ്റം വഴിയൊരുക്കിയത്‌.   പെരുമ്പട്ട ഗവ.എൽപി സ്കൂളിൽ പഠിക്കുന്ന കണ്ണംതോടിയിലെ വിദ്യാർഥിനിക്കാണ് അഞ്ചാമത്തെ ടി വി നൽകിയത്‌. കനകപ്പള്ളി അക്യുപങ്ചർ ക്ലിനിക്‌ ഉടമ ഡോ. സജി മറ്റത്തിൽ ടി വി കൈമാറി. പഞ്ചായത്തംഗം എം സി അബ്ദുൽ സലാം ഹാജി, ജയ സജി, കെ എസ് ശ്രീനിവാസൻ, ടി വി നന്ദകുമാർ, പി പി ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. അക്ഷരമുറ്റം ജില്ലാ കോ ഓർഡിനേറ്റർ സി മോഹനൻ സ്വാഗതവും പി കെ രമേശൻ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News