29 March Friday

ഓൺലൈൻ പഠനത്തിന്‌ അക്ഷരമുറ്റം ‘വിദ്യാപ്പെട്ടി’

വെബ് ഡെസ്‌ക്‌Updated: Sunday Aug 2, 2020

 വെള്ളരിക്കുണ്ട്      

ദേശാഭിമാനി അക്ഷരമുറ്റം വിദ്യാപ്പെട്ടി പദ്ധതിയിലൂടെ നാലാം ക്ലാസ് വിദ്യാർഥിക്ക് ടി വി നൽകി. ഇതോടെ ജില്ലയിലെ അഞ്ച്‌ വിദ്യാർഥികളുടെ ഓൺ ലൈൻ പഠനത്തിനാണ്‌ ദേശാഭിമാനി അക്ഷരമുറ്റം വഴിയൊരുക്കിയത്‌.   പെരുമ്പട്ട ഗവ.എൽപി സ്കൂളിൽ പഠിക്കുന്ന കണ്ണംതോടിയിലെ വിദ്യാർഥിനിക്കാണ് അഞ്ചാമത്തെ ടി വി നൽകിയത്‌. കനകപ്പള്ളി അക്യുപങ്ചർ ക്ലിനിക്‌ ഉടമ ഡോ. സജി മറ്റത്തിൽ ടി വി കൈമാറി. പഞ്ചായത്തംഗം എം സി അബ്ദുൽ സലാം ഹാജി, ജയ സജി, കെ എസ് ശ്രീനിവാസൻ, ടി വി നന്ദകുമാർ, പി പി ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. അക്ഷരമുറ്റം ജില്ലാ കോ ഓർഡിനേറ്റർ സി മോഹനൻ സ്വാഗതവും പി കെ രമേശൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top