അത്ഭുതമായി വെള്ള കവുങ്ങിൻതൈ



പള്ളത്തിങ്കാൽ വെളുത്തനിറമുള്ള കവുങ്ങിൻ തൈ വിസ്‌മയമായി. പള്ളത്തിങ്കാൽ പുലിക്കോട്ടെ രാഘവന്റെ വീട്ടുവളപ്പിലാണ്‌ ഇത്‌.  അടക്ക പാകി എല്ലാ വർഷവുംചെയ്യുന്നത് പോലെ കൃത്യമായി വെള്ളവും വളവും നൽകി. പക്ഷേ അടക്ക മുളച്ചപ്പോൾ ഉണ്ടായ തൈകണ്ട് വീട്ടുകാര് ഞെട്ടുകയായിരുന്നു. ഇലയടക്കം മൊത്തം വെള്ളനിറം. തെങ്ങിലും കവുങ്ങിലും കാണുന്ന അപൂർവ പ്രതിഭാസമാണിതെന്ന്‌ കാർഷിക വിദഗ്‌ധർ പറയുന്നു. ഹരിതക നിർമാണം നടക്കാത്തതിനാൽ തുടർന്നുള്ള വളർച്ചക്ക്‌ സാധ്യതകുറവാണെന്നും പറയുന്നു. കവുങ്ങ് കാണാൻ ആളുകളെത്തുന്നുണ്ട്‌. Read on deshabhimani.com

Related News