29 March Friday

അത്ഭുതമായി വെള്ള കവുങ്ങിൻതൈ

വെബ് ഡെസ്‌ക്‌Updated: Sunday Aug 2, 2020
പള്ളത്തിങ്കാൽ
വെളുത്തനിറമുള്ള കവുങ്ങിൻ തൈ വിസ്‌മയമായി. പള്ളത്തിങ്കാൽ പുലിക്കോട്ടെ രാഘവന്റെ വീട്ടുവളപ്പിലാണ്‌ ഇത്‌.  അടക്ക പാകി എല്ലാ വർഷവുംചെയ്യുന്നത് പോലെ കൃത്യമായി വെള്ളവും വളവും നൽകി. പക്ഷേ അടക്ക മുളച്ചപ്പോൾ ഉണ്ടായ തൈകണ്ട് വീട്ടുകാര് ഞെട്ടുകയായിരുന്നു. ഇലയടക്കം മൊത്തം വെള്ളനിറം. തെങ്ങിലും കവുങ്ങിലും കാണുന്ന അപൂർവ പ്രതിഭാസമാണിതെന്ന്‌ കാർഷിക വിദഗ്‌ധർ പറയുന്നു. ഹരിതക നിർമാണം നടക്കാത്തതിനാൽ തുടർന്നുള്ള വളർച്ചക്ക്‌ സാധ്യതകുറവാണെന്നും പറയുന്നു. കവുങ്ങ് കാണാൻ ആളുകളെത്തുന്നുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top