പൊരിവെയിലിൽ ആശ്വാസമായി പൊലീസിന് പഴങ്ങൾ



കണ്ണൂർ ലോക്‌ ഡൗണിന്റെ ഭാഗമായി പൊരിവെയിലത്ത് റോഡ് പരിശോധനയ്ക്ക് നിൽക്കുന്ന പൊലീസുകാർക്ക് പഴങ്ങൾ നൽകി ഡിവൈഎഫ്ഐ. ഓറഞ്ചും വത്തക്കയും കഴിഞ്ഞ നാലു ദിവസമായി ഇവർക്ക് എത്തിച്ചുകൊടുക്കുന്നുണ്ട്. റോഡിൽ ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാർക്ക് കുടിവെള്ളവും ആവശ്യമായ മറ്റു  സഹായവും ലഭ്യമാക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശംവന്ന സാഹചര്യത്തിൽ തുടർന്നുള്ള ദിവസങ്ങളിലും പഴവർഗങ്ങൾ വിതരണം ചെയ്യും.  കണ്ണൂർ നഗരത്തിൽ ചെട്ടിപ്പീടിക മുതൽ താണ വരെ പിക്കറ്റ് കേന്ദ്രങ്ങളിലുള്ള പൊലീസുകാർക്കാണ് പഴങ്ങൾ വിതരണം ചെയ്തത്. ദിവസവും നാനൂറിൽ അധികം പൊതിച്ചോറും ഡിവൈഎഫ്ഐ വിതരണം ചെയ്യുന്നുണ്ട്.  പുനരധിവാസ കേന്ദ്രത്തിൽ കഴിയുന്നവർക്കും മാപ്പിള ബേ ഹാർബറിലെ തൊഴിലാളികൾക്കും ഭക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കുമാണ് ഉച്ചഭക്ഷണം എത്തിക്കുന്നതെന്ന് ജില്ലാ സെക്രട്ടറി എം ഷാജർ, കണ്ണൂർ ബ്ലോക്ക് സെക്രട്ടറി എം ശ്രീരാമൻ എന്നിവർ പറഞ്ഞു. Read on deshabhimani.com

Related News