29 March Friday

പൊരിവെയിലിൽ ആശ്വാസമായി പൊലീസിന് പഴങ്ങൾ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 31, 2020
കണ്ണൂർ
ലോക്‌ ഡൗണിന്റെ ഭാഗമായി പൊരിവെയിലത്ത് റോഡ് പരിശോധനയ്ക്ക് നിൽക്കുന്ന പൊലീസുകാർക്ക് പഴങ്ങൾ നൽകി ഡിവൈഎഫ്ഐ. ഓറഞ്ചും വത്തക്കയും കഴിഞ്ഞ നാലു ദിവസമായി ഇവർക്ക് എത്തിച്ചുകൊടുക്കുന്നുണ്ട്. റോഡിൽ ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാർക്ക് കുടിവെള്ളവും ആവശ്യമായ മറ്റു  സഹായവും ലഭ്യമാക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശംവന്ന സാഹചര്യത്തിൽ തുടർന്നുള്ള ദിവസങ്ങളിലും പഴവർഗങ്ങൾ വിതരണം ചെയ്യും. 
കണ്ണൂർ നഗരത്തിൽ ചെട്ടിപ്പീടിക മുതൽ താണ വരെ പിക്കറ്റ് കേന്ദ്രങ്ങളിലുള്ള പൊലീസുകാർക്കാണ് പഴങ്ങൾ വിതരണം ചെയ്തത്. ദിവസവും നാനൂറിൽ അധികം പൊതിച്ചോറും ഡിവൈഎഫ്ഐ വിതരണം ചെയ്യുന്നുണ്ട്. 
പുനരധിവാസ കേന്ദ്രത്തിൽ കഴിയുന്നവർക്കും മാപ്പിള ബേ ഹാർബറിലെ തൊഴിലാളികൾക്കും ഭക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കുമാണ് ഉച്ചഭക്ഷണം എത്തിക്കുന്നതെന്ന് ജില്ലാ സെക്രട്ടറി എം ഷാജർ, കണ്ണൂർ ബ്ലോക്ക് സെക്രട്ടറി എം ശ്രീരാമൻ എന്നിവർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top