വെള്ളൂർ ബാങ്ക് കോത്തായിമുക്ക് ശാഖ കെട്ടിടോദ്ഘാടനം

വെള്ളൂർ ബാങ്ക് കോത്തായിമുക്ക് ശാഖ കെട്ടിടം മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു


 പയ്യന്നൂർ ശതാബ്‌ദി  ആഘോഷിക്കുന്ന വെള്ളൂർ സർവീസ് സഹകരണ ബാങ്കിന്റെ കോത്തായിമുക്ക് ശാഖാ കെട്ടിടം മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ടി ഐ മധുസൂദനൻ എംഎൽഎ അധ്യക്ഷനായി. സഹകരണ വകുപ്പ് പയ്യന്നൂർ അസി. രജിസ്‌ട്രാർ (ജനറൽ) അജിത എടക്കാടൻ  നിക്ഷേപം സ്വീകരിച്ചു. സംഘാടക സമിതി ചെയർമാൻ സി കൃഷ്‌ണൻ ഉപഹാരം നൽകി. വി വി സജിത, കെ യു രാധാകൃഷ്ണൻ, കെ കെ ഫൽഗുനൻ, കെ ചന്ദ്രിക, പി വി സുഭാഷ്, എ രൂപേഷ്, അഡ്വ. പി സന്തോഷ്, വിവിധ രാഷ്ട്രീയ, സംഘടന പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ്‌  കെ പി ജ്യോതി സ്വാഗതവും സെക്രട്ടറി കെ തങ്കമണി നന്ദിയും പറഞ്ഞു. ഗാനമേളയും അരങ്ങേറി.   1976ൽ സർവീസ് സഹകരണ ബാങ്കായി രജിസ്റ്റർ ചെയ്യുന്നതുവരെയുള്ള എ ക്ലാസ് അംഗങ്ങൾക്കുള്ള ആദര സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ പി വി കുഞ്ഞപ്പൻ അധ്യക്ഷനായി. വി നാരായണൻ ആദരഭാഷണം നടത്തി. സി കെ അനിൽകുമാർ, പി പി ഭാസ്കരൻ, കെ കെ ഗംഗാധരൻ, പാവൂർ നാരായണൻ,  വി കുഞ്ഞികൃഷ്ണൻ, എം രാഘവൻ, ടി പി രവീന്ദ്രൻ, കെ കെ നന്ദിനി എന്നിവർ സംസാരിച്ചു. യു നാരായണൻ സ്വാഗതവും കെ തമ്പായി നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News