26 April Friday

വെള്ളൂർ ബാങ്ക് കോത്തായിമുക്ക് ശാഖ കെട്ടിടോദ്ഘാടനം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 29, 2022

വെള്ളൂർ ബാങ്ക് കോത്തായിമുക്ക് ശാഖ കെട്ടിടം മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

 പയ്യന്നൂർ

ശതാബ്‌ദി  ആഘോഷിക്കുന്ന വെള്ളൂർ സർവീസ് സഹകരണ ബാങ്കിന്റെ കോത്തായിമുക്ക് ശാഖാ കെട്ടിടം മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ടി ഐ മധുസൂദനൻ എംഎൽഎ അധ്യക്ഷനായി. സഹകരണ വകുപ്പ് പയ്യന്നൂർ അസി. രജിസ്‌ട്രാർ (ജനറൽ) അജിത എടക്കാടൻ  നിക്ഷേപം സ്വീകരിച്ചു. സംഘാടക സമിതി ചെയർമാൻ സി കൃഷ്‌ണൻ ഉപഹാരം നൽകി. വി വി സജിത, കെ യു രാധാകൃഷ്ണൻ, കെ കെ ഫൽഗുനൻ, കെ ചന്ദ്രിക, പി വി സുഭാഷ്, എ രൂപേഷ്, അഡ്വ. പി സന്തോഷ്, വിവിധ രാഷ്ട്രീയ, സംഘടന പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ്‌  കെ പി ജ്യോതി സ്വാഗതവും സെക്രട്ടറി കെ തങ്കമണി നന്ദിയും പറഞ്ഞു. ഗാനമേളയും അരങ്ങേറി. 
 1976ൽ സർവീസ് സഹകരണ ബാങ്കായി രജിസ്റ്റർ ചെയ്യുന്നതുവരെയുള്ള എ ക്ലാസ് അംഗങ്ങൾക്കുള്ള ആദര സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ പി വി കുഞ്ഞപ്പൻ അധ്യക്ഷനായി. വി നാരായണൻ ആദരഭാഷണം നടത്തി. സി കെ അനിൽകുമാർ, പി പി ഭാസ്കരൻ, കെ കെ ഗംഗാധരൻ, പാവൂർ നാരായണൻ,  വി കുഞ്ഞികൃഷ്ണൻ, എം രാഘവൻ, ടി പി രവീന്ദ്രൻ, കെ കെ നന്ദിനി എന്നിവർ സംസാരിച്ചു. യു നാരായണൻ സ്വാഗതവും കെ തമ്പായി നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top