ചെങ്കൽ ലോറി തൊഴിലാളി 
പണിമുടക്ക്‌ 7ന്‌



 കണ്ണൂർ ചെങ്കൽ മേഖലയിലെ ലോറിത്തൊഴിലാളികൾ ഏഴിന്‌ സൂചനാ പണിമുടക്ക്‌ നടത്തും. പരിശോധനയുടെ പേരിൽ പൊലീസും അധികൃതരും ദ്രോഹിക്കുന്നതിൽ പ്രതിഷേധിച്ചാണ്‌ പണിമുടക്കം.  ഖനനകേന്ദ്രങ്ങളിൽ പരിശോധന നടത്തി അനധികൃതമെങ്കിൽ അടപ്പിക്കുന്നതിന്‌ പകരം ചെങ്കൽ കയറ്റിവരുന്ന ലോറികളെ വഴിയിൽ തടഞ്ഞുനിർത്തി വൻ പിഴ ചുമത്തുകയാണ്‌ അധികൃതർ. ജോലി ചെയ്യാനുള്ള സാഹചര്യമാണ്‌ നിഷേധിക്കുന്നത്‌. പണിമുടക്കുന്ന തൊഴിലാളികൾ കണ്ണൂർ ജില്ലാ ലോറി ഡ്രൈവേഴ്‌സ്‌ ആൻഡ്‌ ക്ലീനേഴ്‌സ്‌ അസോസിയേഷൻ (സിഐടിയു) നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക്‌ മാർച്ച്‌ നടത്തും.  ജില്ലാ കമ്മിറ്റി യോഗത്തിൽ സി കെ പി പത്മനാഭൻ അധ്യക്ഷനായി. എ പ്രേമരാജൻ, ടി കൃഷ്‌ണൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News