29 March Friday

ചെങ്കൽ ലോറി തൊഴിലാളി 
പണിമുടക്ക്‌ 7ന്‌

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021

 കണ്ണൂർ

ചെങ്കൽ മേഖലയിലെ ലോറിത്തൊഴിലാളികൾ ഏഴിന്‌ സൂചനാ പണിമുടക്ക്‌ നടത്തും. പരിശോധനയുടെ പേരിൽ പൊലീസും അധികൃതരും ദ്രോഹിക്കുന്നതിൽ പ്രതിഷേധിച്ചാണ്‌ പണിമുടക്കം. 
ഖനനകേന്ദ്രങ്ങളിൽ പരിശോധന നടത്തി അനധികൃതമെങ്കിൽ അടപ്പിക്കുന്നതിന്‌ പകരം ചെങ്കൽ കയറ്റിവരുന്ന ലോറികളെ വഴിയിൽ തടഞ്ഞുനിർത്തി വൻ പിഴ ചുമത്തുകയാണ്‌ അധികൃതർ. ജോലി ചെയ്യാനുള്ള സാഹചര്യമാണ്‌ നിഷേധിക്കുന്നത്‌. പണിമുടക്കുന്ന തൊഴിലാളികൾ കണ്ണൂർ ജില്ലാ ലോറി ഡ്രൈവേഴ്‌സ്‌ ആൻഡ്‌ ക്ലീനേഴ്‌സ്‌ അസോസിയേഷൻ (സിഐടിയു) നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക്‌ മാർച്ച്‌ നടത്തും. 
ജില്ലാ കമ്മിറ്റി യോഗത്തിൽ സി കെ പി പത്മനാഭൻ അധ്യക്ഷനായി. എ പ്രേമരാജൻ, ടി കൃഷ്‌ണൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top