യുഡിഎഫ് സ്ഥാനാര്‍ഥിക്ക്‌ വോട്ടുപിടിക്കാൻ സര്‍ക്കാര്‍ ജീവനക്കാരന്‍



കണ്ണൂർ സർക്കാർ ജീവനക്കാരൻ യുഡിഎഫ് സ്ഥാനാർഥിക്കായി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ. താവക്കര ബിവറേജസ് ഔട്ട്‌ലറ്റ്‌ ജീവനക്കാരൻ കെ അജിത്‌കുമാറാണ്‌ കണ്ണൂർ കോർപ്പറേഷൻ ഏഴാം ഡിവിഷൻ പൊടിക്കുണ്ടിലെ യുഡിഎഫ് സ്ഥാനാർഥിക്കുവേണ്ടി പരസ്യമായി പ്രചാരണം നടത്തുന്നത്. ഇതിനെതിരെ എൽഡിഎഫ് പുഴാതി സോണൽ കമ്മിറ്റി സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷന് പരാതി നൽകി.     മുമ്പ്‌ കണ്ണൂർ നിയമസഭാമണ്ഡലം ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിക്കുവേണ്ടി പ്രചാരണം നടത്തിയതിന് അജിത്‌കുമാറിനെ സർവീസിൽനിന്ന്‌ സസ്പെൻഡുചെയ്തിരുന്നു. Read on deshabhimani.com

Related News