ഡിസിസി– എംഎൽഎ 
ഓഫീസുകളിലേക്ക്‌ മാർച്ച്‌

പൂളക്കുറ്റി സർവീസ്‌ സഹകരണ ബാങ്കിന് മുന്നിൽ ചൊവ്വാഴ്‌ച നിക്ഷേപകർ നടത്തിയ കുത്തിയിരുപ്പ് സമരം


പൂളക്കുറ്റി പൂളക്കുറ്റി സർവീസ്‌ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പിനെതിരെ  സമരം ശക്തമാക്കുന്നു.  ഡിസിസി ഓഫീസിലേക്കും സണ്ണി ജോസഫ്‌ എംഎൽഎയുടെ ഇരിട്ടി ഓഫീസിന്‌ മുന്നിലേക്കും സമരം നടത്താനാണ്‌  സമരസമിതി തീരുമാനം. കോൺഗ്രസ്‌ ഭരിക്കുന്ന ബാങ്ക്‌ ഭരണസമിതി ലക്ഷങ്ങളുടെ നിക്ഷേപ തട്ടിപ്പാണ്‌ നടത്തിയത്‌. നാനൂറോളം നിക്ഷേപകർക്കായി രണ്ടരക്കോടി രൂപയാണ് നൽകാനുള്ളത്. അഞ്ചു വർഷമായി നിക്ഷേപം തിരിച്ചുകിട്ടാത്തതിനാലാണ്‌ സമരം തുടങ്ങിയത്‌.  കഴിഞ്ഞ ദിവസം കണ്ണൂർ ജെആർ ഓഫീസിന്‌ മുന്നിലും സമരം നടത്തിയിരുന്നു.  കോൺഗ്രസ്‌ നേതൃത്വം അവഗണിക്കുന്നതിനാലാണ്‌ സമരം ശക്തമാക്കുന്നതെന്ന്‌ കൺവീനർ സെബാസ്റ്റ്യൻ പാറാട്ട്കുന്നേൽ പറഞ്ഞു. മുൻ ബാങ്ക് പ്രസിഡന്റ്, ബാങ്ക് സെക്രട്ടറി എന്നിവരുടെ വീട്ടുപടിക്കൽ കുടിൽകെട്ടി പട്ടിണിസമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.  ചൊവ്വാഴ്ച ബാങ്കിനു മുന്നിൽ നടന്ന  സമരത്തിൽ സേവ്യാർ തൃക്കക്കുന്നേൽ, അഡ്വ. സണ്ണി തോമസ്, ഷൈജു ജോസഫ് തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News