ധീരജിന്റെ വീട് മഹിളാ നേതാക്കള്‍ സന്ദര്‍ശിച്ചു

രക്തസാക്ഷി ധീരജിന്റെ വീട്ടിലെത്തിയ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കൾ അച്ഛനമ്മമാരെയും സഹോദരനെയും ആശ്വസിപ്പിക്കുന്നു


തളിപ്പറമ്പ്  അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ഭാരവാഹികൾ രക്തസാക്ഷി ധീരജിന്റെ വീട് സന്ദർശിച്ചു. സംസ്ഥാന സെക്രട്ടറി സി എസ് സുജാത, കേന്ദ്ര അസിസ്റ്റന്റ് സെക്രട്ടറി എൻ സുകന്യ, സംസ്ഥാന ട്രഷറർ ഇ പത്മാവതി എന്നിവരാണ് വെള്ളിയാഴ്‌ച ധീരജിന്റെ വീട്ടിലെത്തിയത്. കണ്ണൂർ ജില്ലാ സെക്രട്ടറി പി കെ ശ്യാമള, കാസർകോട് ജില്ലാ പ്രസിഡന്റ് പി സി സുബൈദ, ഒ സുഭാഗ്യം, ടി ലത, പി ടി രുഗ്മിണി, വി സതീദേവി എന്നിവരും ഒപ്പമുണ്ടായിരുന്നു.  കുടുംബത്തിന് നീതി ലഭിക്കുമെന്നും കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ലഭിക്കുന്നതിന് ശരിയായ രീതിയിലുള്ള അന്വേഷണമാണ് സർക്കാർ നടത്തുന്നതെന്നും സംസ്ഥാന സെക്രട്ടറി സി എസ് സുജാത പറഞ്ഞു.  Read on deshabhimani.com

Related News