18 April Thursday

ധീരജിന്റെ വീട് മഹിളാ നേതാക്കള്‍ സന്ദര്‍ശിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jan 29, 2022

രക്തസാക്ഷി ധീരജിന്റെ വീട്ടിലെത്തിയ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കൾ അച്ഛനമ്മമാരെയും സഹോദരനെയും ആശ്വസിപ്പിക്കുന്നു

തളിപ്പറമ്പ് 
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ഭാരവാഹികൾ രക്തസാക്ഷി ധീരജിന്റെ വീട് സന്ദർശിച്ചു. സംസ്ഥാന സെക്രട്ടറി സി എസ് സുജാത, കേന്ദ്ര അസിസ്റ്റന്റ് സെക്രട്ടറി എൻ സുകന്യ, സംസ്ഥാന ട്രഷറർ ഇ പത്മാവതി എന്നിവരാണ് വെള്ളിയാഴ്‌ച ധീരജിന്റെ വീട്ടിലെത്തിയത്. കണ്ണൂർ ജില്ലാ സെക്രട്ടറി പി കെ ശ്യാമള, കാസർകോട് ജില്ലാ പ്രസിഡന്റ് പി സി സുബൈദ, ഒ സുഭാഗ്യം, ടി ലത, പി ടി രുഗ്മിണി, വി സതീദേവി എന്നിവരും ഒപ്പമുണ്ടായിരുന്നു. 
കുടുംബത്തിന് നീതി ലഭിക്കുമെന്നും കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ലഭിക്കുന്നതിന് ശരിയായ രീതിയിലുള്ള അന്വേഷണമാണ് സർക്കാർ നടത്തുന്നതെന്നും സംസ്ഥാന സെക്രട്ടറി സി എസ് സുജാത പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top