കൊല്ലപ്പെട്ടവരുടെ വീട്‌ സ്‌പീക്കർ 
സന്ദർശിച്ചു

ലഹരിമാഫിയ കൊലപ്പെടുത്തിയ നെട്ടൂർ ഇല്ലിക്കുന്നിലെ ഷെമീറിന്റെ വീട്ടിലെത്തിയ സ്‌പീക്കർ എ എൻ ഷംസീർ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നു


തലശേരി ലഹരിമാഫിയാ സംഘം കൊലപ്പെടുത്തിയ നെട്ടൂർ ഇല്ലിക്കുന്നിലെ പൂവനാഴി ഷെമീർ, കെ ഖാലിദ്‌ എന്നിവരുടെ വീടുകൾ സ്‌പീക്കർ എ എൻ ഷംസീർ സന്ദർശിച്ചു. മയക്കുമരുന്ന്‌ വിൽപ്പന ചോദ്യംചെയ്‌തതിനാണ്‌ ഹീനമായ കൊലപാതകം നടത്തിയതെന്ന്‌ സ്‌പീക്കർ  പറഞ്ഞു. സംഭവം നടന്നയുടൻ കർശന നടപടിക്ക്‌ മുഖ്യമന്ത്രി നിർദേശിച്ചു. ലഹരിമാഫിയയെ അടിച്ചമർത്താൻ കർശന നടപടിയുമുണ്ടാകുമെന്നും സ്‌പീക്കർ പറഞ്ഞു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി ശശിയും ഷെമീറിന്റെയും ഖാലിദിന്റെയും വീട്‌ സന്ദർശിച്ചു.   Read on deshabhimani.com

Related News