സ്കൂൾ മൈതാനം നവീകരണ 
പ്രവൃത്തി ഉദ്ഘാടനം ചെയ്തു

പുളിങ്ങോം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ട് നവീകരണം മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു


പുളിങ്ങോം ചുണ്ടയിലെ പുളിങ്ങോം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ മൈതാനം നവീകരണ പ്രവൃത്തി  മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.  മൂന്നുകോടി രൂപ ചെലവിട്ടാണ് ആധുനിക രീതിയിൽ മൈതാനം നവീകരിക്കുന്നത്. ടി ഐ മധുസൂദനൻ എംഎൽഎ അധ്യക്ഷനായി. ടി ആർ ജയചന്ദ്രൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു.  ചെറുപുഴ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ എഫ് അലക്സാണ്ടർ, കെ കെ പവിത്രൻ, എ സി പൗലോസ്, സജിനി മോഹൻ, ജോജി എം തോമസ്, കെ ഡി അഗസ്റ്റിൻ, മനോജ്‌ വടക്കൻ, സി പത്മനാഭൻ, ഡെന്നി കാവാലം, രാജു ചുണ്ട, എം കെ ഇബ്രാഹിം, അഭിലാഷ് കരിച്ചേരി, രശ്മി ജയരാജ്‌, ഇന്ത്യൻ വോളിബോൾ ടീം മുൻ ക്യാപ്റ്റൻ ജോബി ജോസഫ് തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ ജെ ജയൻ സ്വാഗതവും ഷിൻസി മോൾ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News