26 April Friday

സ്കൂൾ മൈതാനം നവീകരണ 
പ്രവൃത്തി ഉദ്ഘാടനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023

പുളിങ്ങോം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ട് നവീകരണം മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു

പുളിങ്ങോം
ചുണ്ടയിലെ പുളിങ്ങോം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ മൈതാനം നവീകരണ പ്രവൃത്തി  മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. 
മൂന്നുകോടി രൂപ ചെലവിട്ടാണ് ആധുനിക രീതിയിൽ മൈതാനം നവീകരിക്കുന്നത്. ടി ഐ മധുസൂദനൻ എംഎൽഎ അധ്യക്ഷനായി. ടി ആർ ജയചന്ദ്രൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. 
ചെറുപുഴ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ എഫ് അലക്സാണ്ടർ, കെ കെ പവിത്രൻ, എ സി പൗലോസ്, സജിനി മോഹൻ, ജോജി എം തോമസ്, കെ ഡി അഗസ്റ്റിൻ, മനോജ്‌ വടക്കൻ, സി പത്മനാഭൻ, ഡെന്നി കാവാലം, രാജു ചുണ്ട, എം കെ ഇബ്രാഹിം, അഭിലാഷ് കരിച്ചേരി, രശ്മി ജയരാജ്‌, ഇന്ത്യൻ വോളിബോൾ ടീം മുൻ ക്യാപ്റ്റൻ ജോബി ജോസഫ് തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ ജെ ജയൻ സ്വാഗതവും ഷിൻസി മോൾ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top