സ്വപ്‌നഭവനത്തിലേക്ക്‌ 
37 മത്സ്യത്തൊഴിലാളികൾ



കണ്ണൂർ  മത്സ്യത്തൊഴിലാളികൾക്ക് വീട് നിർമിച്ചു നൽകാൻ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച പുനർഗേഹം പദ്ധതിയുടെ ഗുണഭോക്താക്കളായ 37 പേർ പുതിയ വീടുകളിലേക്ക് താമസം മാറി. ജില്ലയിൽ ഇതിനകം 165 പേരുടെ ഭൂമി രജിസ്ട്രേഷൻ പൂർത്തിയായി. ആറുപേരുടെ  വീട് നിർമാണം അന്തിമഘട്ടത്തിലാണ്. തലശേരി നഗരസഭയിലും ന്യൂമാഹി പഞ്ചായത്തിലുമായി 76, കണ്ണൂർ കോർപ്പറേഷൻ 60, അഴീക്കോട് പഞ്ചായത്ത് 21, മാടായി പഞ്ചായത്ത് എട്ട് എന്നിങ്ങനെയാണ് രജിസ്ട്രേഷൻ പൂർത്തിയാക്കിയത്. മാർച്ചിൽ 35 പേരുടെ ഭൂമി രജിസ്ട്രേഷൻകൂടി പൂർത്തിയാക്കാനാണ് ഫിഷറീസ് വകുപ്പിന്റെ ലക്ഷ്യം.  കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എട്ടുപേരുടെകൂടി ഭൂമി വില നിശ്ചയിച്ചു.  ഭൂമി വാങ്ങാനും വീട് നിർമിക്കാനുമായി 10 ലക്ഷം രൂപയാണ് അനുവദിക്കുന്നത്. തീരദേശത്തിന്റെ 50 മീറ്റർ ചുറ്റളവിൽ താമസിക്കുന്നവരാണ് പദ്ധതി ഗുണഭോക്താക്കൾ..   Read on deshabhimani.com

Related News