19 April Friday

സ്വപ്‌നഭവനത്തിലേക്ക്‌ 
37 മത്സ്യത്തൊഴിലാളികൾ

വെബ് ഡെസ്‌ക്‌Updated: Saturday Jan 28, 2023
കണ്ണൂർ
 മത്സ്യത്തൊഴിലാളികൾക്ക് വീട് നിർമിച്ചു നൽകാൻ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച പുനർഗേഹം പദ്ധതിയുടെ ഗുണഭോക്താക്കളായ 37 പേർ പുതിയ വീടുകളിലേക്ക് താമസം മാറി. ജില്ലയിൽ ഇതിനകം 165 പേരുടെ ഭൂമി രജിസ്ട്രേഷൻ പൂർത്തിയായി. ആറുപേരുടെ  വീട് നിർമാണം അന്തിമഘട്ടത്തിലാണ്. തലശേരി നഗരസഭയിലും ന്യൂമാഹി പഞ്ചായത്തിലുമായി 76, കണ്ണൂർ കോർപ്പറേഷൻ 60, അഴീക്കോട് പഞ്ചായത്ത് 21, മാടായി പഞ്ചായത്ത് എട്ട് എന്നിങ്ങനെയാണ് രജിസ്ട്രേഷൻ പൂർത്തിയാക്കിയത്. മാർച്ചിൽ 35 പേരുടെ ഭൂമി രജിസ്ട്രേഷൻകൂടി പൂർത്തിയാക്കാനാണ് ഫിഷറീസ് വകുപ്പിന്റെ ലക്ഷ്യം. 
കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എട്ടുപേരുടെകൂടി ഭൂമി വില നിശ്ചയിച്ചു.
 ഭൂമി വാങ്ങാനും വീട് നിർമിക്കാനുമായി 10 ലക്ഷം രൂപയാണ് അനുവദിക്കുന്നത്. തീരദേശത്തിന്റെ 50 മീറ്റർ ചുറ്റളവിൽ താമസിക്കുന്നവരാണ് പദ്ധതി ഗുണഭോക്താക്കൾ..
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top