ഡിഡിഇ 
ഓഫീസിലേക്ക്‌ സ്‌കൂൾ 
പാചകത്തൊഴിലാളി 
മാർച്ച്‌

കേരള സ്കൂൾ പാചകത്തൊഴിലാളി ഫെഡറേഷൻ കണ്ണൂർ ഡിഡിഇ ഓഫീസിന് മുന്നിൽ നടത്തിയ ധർണ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ ഉദ്ഘാടനംചെയ്യുന്നു.


കണ്ണൂർ കേരള സ്‌കൂൾ പാചകത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) ജില്ലാ കമ്മിറ്റി കണ്ണൂർ ഡിഡിഇ ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തി.  സ്‌കൂൾ പാചകത്തൊഴിലാളികൾക്ക്‌ ക്ഷേമനിധിയും പെൻഷനും ഏർപ്പെടുത്തുക, 250 കുട്ടികൾക്ക്‌ ഒരു തൊഴിലാളിയെ നിയമിക്കുക, ശമ്പള കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ സമരം.  സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ ഉദ്‌ഘാടനംചെയ്‌തു. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്‌ എം പ്രകാശിനി അധ്യക്ഷയായി.  ജില്ലാ സെക്രട്ടറി കെ ലീല, ടി വേണുഗോപാലൻ, സി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News