കൈതപ്രത്തിന് 
ജന്മനാടിന്റെ ആദരം

കൈതപ്രത്തിന് ചന്തപ്പുരയിൽ നൽകിയ സ്വീകരണത്തിൽ ടി വി രാജേഷ് എംഎൽഎ ഉപഹാരം നൽകുന്നു


പിലാത്തറ പത്മശ്രീ  നേടിയ കൈതപ്രം  ദാമോദരൻ നമ്പൂതിരിക്ക്  ജന്മനാടിന്റെ ആദരം. കടന്നപ്പള്ളി–-പാണപ്പുഴ പഞ്ചായത്ത്‌ ഭരണസമിതിയും ക്ഷേത്രകലാ അക്കാദമിയും  ചന്തപ്പുരയിൽ സംഘടിപ്പിച്ച സ്വീകരണം ടി വി രാജേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. അക്കാദമി ചെയർമാൻ കെ എച്ച്‌  സുബ്രഹ്മണ്യൻ അധ്യക്ഷനായി.  പി പി ദാമോദരൻ പൊന്നാടയണിയിച്ചു. കെ പത്മനാഭൻ, ഇ പി ബാലകൃഷ്ണൻ, ടി രാജൻ, എം പി ഉണ്ണികൃഷ്ണൻ,പി കെ നാരായണൻ, ടി വി ചന്ദ്രൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ ടി സുലജ സ്വാഗതം പറഞ്ഞു. അക്കാദമി വിദ്യാർഥികളുടെ കൈതപ്രത്തിന്റെ ഗാനങ്ങൾ കോർത്തിണക്കിയ ഗാനാർച്ചനയും ഉണ്ടായി. Read on deshabhimani.com

Related News