26 April Friday

കൈതപ്രത്തിന് 
ജന്മനാടിന്റെ ആദരം

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021

കൈതപ്രത്തിന് ചന്തപ്പുരയിൽ നൽകിയ സ്വീകരണത്തിൽ ടി വി രാജേഷ് എംഎൽഎ ഉപഹാരം നൽകുന്നു

പിലാത്തറ
പത്മശ്രീ  നേടിയ കൈതപ്രം  ദാമോദരൻ നമ്പൂതിരിക്ക്  ജന്മനാടിന്റെ ആദരം. കടന്നപ്പള്ളി–-പാണപ്പുഴ പഞ്ചായത്ത്‌ ഭരണസമിതിയും ക്ഷേത്രകലാ അക്കാദമിയും  ചന്തപ്പുരയിൽ സംഘടിപ്പിച്ച സ്വീകരണം ടി വി രാജേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. അക്കാദമി ചെയർമാൻ കെ എച്ച്‌  സുബ്രഹ്മണ്യൻ അധ്യക്ഷനായി.  പി പി ദാമോദരൻ പൊന്നാടയണിയിച്ചു. കെ പത്മനാഭൻ, ഇ പി ബാലകൃഷ്ണൻ, ടി രാജൻ, എം പി ഉണ്ണികൃഷ്ണൻ,പി കെ നാരായണൻ, ടി വി ചന്ദ്രൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ ടി സുലജ സ്വാഗതം പറഞ്ഞു. അക്കാദമി വിദ്യാർഥികളുടെ കൈതപ്രത്തിന്റെ ഗാനങ്ങൾ കോർത്തിണക്കിയ ഗാനാർച്ചനയും ഉണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top