തെരഞ്ഞെടുപ്പ്: 
ജീവനക്കാരുടെ വിവരങ്ങള്‍ സമര്‍പ്പിക്കണം



കണ്ണൂർ നിയമസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  സർക്കാർ, കേന്ദ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളും ബാങ്ക് മേധാവികളും ജീവനക്കാരുടെ വിവരങ്ങൾ നിശ്ചിത പ്രൊഫോർമയിൽ ശനിയാഴ്‌ച ബന്ധപ്പെട്ട വില്ലേജ് ഓഫീസർ മുമ്പാകെ സമർപ്പിക്കണം. അതിനാൽ ജില്ലയിലെ മുഴുവൻ സർക്കാർ, കേന്ദ്രസർക്കാർ ഓഫീസുകളും പൊതുമേഖല സ്ഥാപനങ്ങളും ബാങ്കുകളും ശനിയാഴ്‌ച തുറന്ന് പ്രവർത്തിക്കണം. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്ന സ്ഥാപന മേധാവികൾക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്നും കലക്ടർ ടി വി സുഭാഷ്‌ അറിയിച്ചു. Read on deshabhimani.com

Related News