25 April Thursday

തെരഞ്ഞെടുപ്പ്: 
ജീവനക്കാരുടെ വിവരങ്ങള്‍ സമര്‍പ്പിക്കണം

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021
കണ്ണൂർ
നിയമസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  സർക്കാർ, കേന്ദ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളും ബാങ്ക് മേധാവികളും ജീവനക്കാരുടെ വിവരങ്ങൾ നിശ്ചിത പ്രൊഫോർമയിൽ ശനിയാഴ്‌ച ബന്ധപ്പെട്ട വില്ലേജ് ഓഫീസർ മുമ്പാകെ സമർപ്പിക്കണം. അതിനാൽ ജില്ലയിലെ മുഴുവൻ സർക്കാർ, കേന്ദ്രസർക്കാർ ഓഫീസുകളും പൊതുമേഖല സ്ഥാപനങ്ങളും ബാങ്കുകളും ശനിയാഴ്‌ച തുറന്ന് പ്രവർത്തിക്കണം. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്ന സ്ഥാപന മേധാവികൾക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്നും കലക്ടർ ടി വി സുഭാഷ്‌ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top