പരിയാരത്തെ 30 ആരോഗ്യ പ്രവർത്തകർ ക്വാറന്റൈനിൽ



പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ 30 ആരോഗ്യ പ്രവർത്തകർ ക്വാറന്റൈനിൽ. ചക്ക തലയിൽ വീണ് ഗുരുതരനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾക്ക്‌ കോവിഡ്  19 സ്ഥിരീകരിച്ചതിനെ തുടർന്നാണിത്‌. പ്രാഥമിക സ്രവ പരിശോധനയിൽ എല്ലാവരും നെഗറ്റീവ്‌ ആയത്‌‌ ആശ്വാസമായി.  മെഡിക്കൽ കോളേജ്‌ കാഷ്വാലിറ്റിയിലെയും സർജറി വിഭാഗത്തിലെയും ഡോക്ടർമാർ ഉൾപ്പെടെ 30 പേരാണ് പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ക്വാറന്റൈനിലായത്‌. ഏഴു ദിവസത്തിനുശേഷം രണ്ടാംഘട്ട സ്രവ പരിശോധന നടത്തും. 14 ദിവസത്തേക്കാണ് ക്വാറന്റൈൻ. കഴിഞ്ഞ 19 നാണ് കാസർകോട്‌ ജില്ലയിലെ കോടോം–- ബേളൂർ സ്വദേശിയായ നാൽപ്പത്തിമൂന്നുകാരനെ ആശുപത്രിയിലെത്തിച്ചത്.  ശസ്ത്രക്രിയക്ക് മുന്നോടിയായി നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥീരീകരിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലാണ്‌ രോഗി. Read on deshabhimani.com

Related News