കെ വി സുധീഷ് 
രക്തസാക്ഷി 
ദിനം ഇന്ന്

കെ വി സുധീഷ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പിൽ നടത്തിയ വിദ്യാർഥി റാലി


കൂത്തുപറമ്പ്  കെ വി സുധീഷിന്റെ ഇരുപത്തിയൊമ്പതാമത് രക്തസാക്ഷിത്വ വാർഷിക ദിനാചരണം വ്യാഴാഴ്ച. വൈകിട്ട്‌ അഞ്ചിന് തൊക്കിലങ്ങാടിയിൽ അനുസ്മരണ പൊതുസമ്മേളനം  സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കാരായി രാജൻ ഉദ്‌ഘാടനം ചെയ്യും. നേതാക്കളും ബന്ധുക്കളും പ്രവർത്തകരും സ്മൃതികുടീരത്തിൽ പുഷ്‌പാർച്ചന നടത്തും. തുടർന്ന് വളന്റിയർമാർച്ചും ബഹുജന പ്രകടനവും. ജില്ലാകമ്മിറ്റിയംഗം കെ ധനഞ്ജയൻ, ഏരിയാസെക്രട്ടറി ടി ബാലൻ, എസ്എഫ്ഐ മുൻ കേന്ദ്രക്കമ്മിറ്റിയംഗം അഡ്വ. രഹന സബീന എന്നിവർ സംസാരിക്കും.   Read on deshabhimani.com

Related News