കരിവെള്ളൂരിൽ 
തൊഴിലാളി സംഗമം

കരിവെള്ളൂർ സമരം 75–-ാം വാർഷികത്തിന്റെ ഭാഗമായി നടന്ന തൊഴിലാളി സംഗമം ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യുന്നു


കരിവെള്ളൂർ  കരിവെള്ളൂർ സമരത്തിന്റെ 75–-ാം വാർഷിക ഭാഗമായി തൊഴിലാളി സംഗമം സംഘടിപ്പിച്ചു. രക്തസാക്ഷി നഗറിൽ സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്റ് ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്‌തു. കെ നാരായണൻ അധ്യക്ഷനായി.  താവം ബാലകൃഷ്‌ണൻ, സി കൃഷ്‌ണൻ, പി വി കുഞ്ഞപ്പൻ, കെ കെ ഗംഗാധരൻ,  കെ കെ കൃഷ്‌ണൻ, എം രാമകൃഷ്‌ണൻ, പി ലക്ഷ്‌മണൻ, പി രമേശൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News