വീണ്ടെടുത്ത് കെഎസ്ഇബി 
തൊഴിലാളികള്‍



തളിപ്പറമ്പ് യുവതിയുടെ കൈയിൽനിന്ന്‌ റോഡരികിലെ ഓവുചാലിൽവീണ മൊബൈൽ ഫോൺ കെഎസ്ഇബി തൊഴിലാളികൾ പുറത്തെടുത്തു.ചിറവക്കിലെ ഷൈജയുടെ കൈയിലുണ്ടായിരുന്ന വിലകൂടിയ മൊബൈൽ ഫോണാണ് ടൗൺസ്‌ക്വയറിന് സമീപത്തെ റോഡരികിലൂടെ നടക്കുന്നതിനിടെ ഓവുചാൽ മൂടിയ കോൺക്രീറ്റ് സ്ലാബിന്റെ ചെറിയ വിടവിലൂടെ വീണത്.  യുവതിയും കൂട്ടുകാരിയും പരിഭ്രാന്തരായി നിൽക്കുന്നത് കണ്ടാണ് കെഎസ്ഇബി സെക്ഷൻ ഓഫീസിലെ തൊഴിലാളികൾ  സഹായത്തിനെത്തിയത്. മലിനജലം നിറഞ്ഞ ഒരുമീറ്റർ ആഴമുള്ള  ഓവുചാലിന്റെ സ്ലാബ് ഏറെപണിപ്പെട്ട്‌  ഇളക്കിമാറ്റിയാണ് ഫോൺ പുറത്തെടുത്തത്.  ഫോൺ എടുക്കാൻ സഹായിച്ച തൊഴിലാളികളായ ടി രവി, കെ സുമേഷ്, വി സന്തോഷ്, ടി വി പ്രകാശൻ, പി മനോജ് എന്നിവരോട് ഷൈജ നന്ദിപറഞ്ഞു.    Read on deshabhimani.com

Related News