17 April Wednesday
മൊബൈൽ ഫോണ്‍ ഓടയിൽവിണു

വീണ്ടെടുത്ത് കെഎസ്ഇബി 
തൊഴിലാളികള്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022

തളിപ്പറമ്പ്

യുവതിയുടെ കൈയിൽനിന്ന്‌ റോഡരികിലെ ഓവുചാലിൽവീണ മൊബൈൽ ഫോൺ കെഎസ്ഇബി തൊഴിലാളികൾ പുറത്തെടുത്തു.ചിറവക്കിലെ ഷൈജയുടെ കൈയിലുണ്ടായിരുന്ന വിലകൂടിയ മൊബൈൽ ഫോണാണ് ടൗൺസ്‌ക്വയറിന് സമീപത്തെ റോഡരികിലൂടെ നടക്കുന്നതിനിടെ ഓവുചാൽ മൂടിയ കോൺക്രീറ്റ് സ്ലാബിന്റെ ചെറിയ വിടവിലൂടെ വീണത്.  യുവതിയും കൂട്ടുകാരിയും പരിഭ്രാന്തരായി നിൽക്കുന്നത് കണ്ടാണ് കെഎസ്ഇബി സെക്ഷൻ ഓഫീസിലെ തൊഴിലാളികൾ  സഹായത്തിനെത്തിയത്. മലിനജലം നിറഞ്ഞ ഒരുമീറ്റർ ആഴമുള്ള  ഓവുചാലിന്റെ സ്ലാബ് ഏറെപണിപ്പെട്ട്‌  ഇളക്കിമാറ്റിയാണ് ഫോൺ പുറത്തെടുത്തത്.  ഫോൺ എടുക്കാൻ സഹായിച്ച തൊഴിലാളികളായ ടി രവി, കെ സുമേഷ്, വി സന്തോഷ്, ടി വി പ്രകാശൻ, പി മനോജ് എന്നിവരോട് ഷൈജ നന്ദിപറഞ്ഞു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top