ലോക മത്സരത്തിന്‌ 
വീണ്ടും ഷിനു ചൊവ്വ



കൂത്തുപറമ്പ്  തായ്‌ലൻഡിൽ  നടക്കുന്ന ലോക ശരീര സൗന്ദര്യ മത്സരത്തിലും മാൽഡവീസിലെ ഏഷ്യൻ ശരീര സൗന്ദര്യ ചാമ്പ്യൻഷിപ്പിലും ഷിനു ചൊവ്വ മത്സരിക്കും. ഹിമാചൽപ്രദേശിൽ നടന്ന സെലക്ഷൻ ട്രയലിലാണ് കൂത്തുപറമ്പ്  മാങ്ങാട്ടിടത്തെ കണ്ടേരി സ്വദേശി ഷിനു ഇന്ത്യൻ ടീമിനുവേണ്ടി മെൻസ് ഫിസിക്‌ വിഭാഗത്തിൽ  തെരഞ്ഞെടുക്കപ്പെട്ടത്. ശരീര സൗന്ദര്യ മത്സരം നവംബറിലും ഏഷ്യൻ ചാമ്പ്യൻഷിപ്പ് ജൂലൈയിലുമാണ്. ഏഴ് തവണ അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുത്ത ഷിനുവിന്റെ നാലാമത് ലോക മത്സരമാണ് ഇത്തവണത്തേത്. കോവിഡ് തീർത്ത സാമ്പത്തിക പ്രതിസന്ധി മറികടന്ന് കഴിഞ്ഞ തവണ മത്സരത്തിൽ പങ്കെടുക്കാൻ ഷിനുവിന് സാധിച്ചില്ല. അഞ്ച് അന്താരാഷ്ട്ര മെഡൽ സ്വന്തമാക്കിയ ഷിനു  ഏറ്റവും കൂടുതൽ അന്തർദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത മലയാളി, ഏറ്റവും കൂടുതൽ മെഡൽ വാങ്ങിയ മലയാളി എന്നീ റെക്കോഡുകളുടെയും ഉടമയാണ്.   Read on deshabhimani.com

Related News