26 April Friday

ലോക മത്സരത്തിന്‌ 
വീണ്ടും ഷിനു ചൊവ്വ

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022

കൂത്തുപറമ്പ് 

തായ്‌ലൻഡിൽ  നടക്കുന്ന ലോക ശരീര സൗന്ദര്യ മത്സരത്തിലും മാൽഡവീസിലെ ഏഷ്യൻ ശരീര സൗന്ദര്യ ചാമ്പ്യൻഷിപ്പിലും ഷിനു ചൊവ്വ മത്സരിക്കും. ഹിമാചൽപ്രദേശിൽ നടന്ന സെലക്ഷൻ ട്രയലിലാണ് കൂത്തുപറമ്പ്  മാങ്ങാട്ടിടത്തെ കണ്ടേരി സ്വദേശി ഷിനു ഇന്ത്യൻ ടീമിനുവേണ്ടി മെൻസ് ഫിസിക്‌ വിഭാഗത്തിൽ  തെരഞ്ഞെടുക്കപ്പെട്ടത്. ശരീര സൗന്ദര്യ മത്സരം നവംബറിലും ഏഷ്യൻ ചാമ്പ്യൻഷിപ്പ് ജൂലൈയിലുമാണ്. ഏഴ് തവണ അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുത്ത ഷിനുവിന്റെ നാലാമത് ലോക മത്സരമാണ് ഇത്തവണത്തേത്. കോവിഡ് തീർത്ത സാമ്പത്തിക പ്രതിസന്ധി മറികടന്ന് കഴിഞ്ഞ തവണ മത്സരത്തിൽ പങ്കെടുക്കാൻ ഷിനുവിന് സാധിച്ചില്ല. അഞ്ച് അന്താരാഷ്ട്ര മെഡൽ സ്വന്തമാക്കിയ ഷിനു  ഏറ്റവും കൂടുതൽ അന്തർദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത മലയാളി, ഏറ്റവും കൂടുതൽ മെഡൽ വാങ്ങിയ മലയാളി എന്നീ റെക്കോഡുകളുടെയും ഉടമയാണ്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top