114 പേർക്കുകൂടി കോവിഡ്‌



കണ്ണൂർ ജില്ലയിൽ തിങ്കളാഴ്ച 114 പേർക്കുകൂടി കോവിഡ് പോസിറ്റീവ്. 95 പേർക്ക്‌ സമ്പർക്കത്തിലൂടെ. ഇതരസംസ്ഥാനത്തുനിന്നെത്തിയ അഞ്ചുപേർക്കും വിദേശത്തുനിന്നെത്തിയ ഏഴുപേർക്കും ഏഴ് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.  ഇതോടെ ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകൾ 52,178 ആയി. തിങ്കളാഴ്ച 210 പേർ രോഗമുക്തി നേടി. നിലവിൽ 2534 പേർ ചികിത്സയിലാണ്. നിരീക്ഷണത്തിലുള്ളത് 11919 പേർ. Read on deshabhimani.com

Related News