മുണ്ടയാമ്പറമ്പ്‌ ദേവസ്വം എൽപിയിൽ 
ദേശാഭിമാനി അക്ഷരമുറ്റം

മുണ്ടയാമ്പറമ്പ്‌ ദേവസ്വം എൽപി സ്‌കൂളിലെ മുഴുവൻ ക്ലാസുകളിലേക്കുമുള്ള ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി 
ഇരിട്ടി അഗ്രിക്കൾച്ചറൽ ടോഡി വർക്കേഴ്‌സ്‌ സഹകരണസംഘം ഡയറക്ടർ കെ പി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു


ഇരിട്ടി മുണ്ടയാമ്പറമ്പ്‌ ദേവസ്വം എൽപി സ്‌കൂളിൽ  ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി  തുടങ്ങി. ഇരിട്ടി അഗ്രിക്കൾച്ചറൽ ടോഡി വർക്കേഴ്‌സ്‌ സഹകരണസംഘം ഡയറക്ടർ കെ പി വിജയൻ ഉദ്‌ഘാടനംചെയ്‌തു. പ്രധാനാധ്യാപകൻ ഷേണു എ നമ്പ്യാർ അധ്യക്ഷനായി. അധ്യാപകരായ പി പി അനിൽകുമാർ, എ മനോജ്‌, എ എം ജീവരജനി എന്നിവർ സംസാരിച്ചു. ടോഡി വർക്കേഴ്‌സ്‌ സഹകരണസംഘമാണ്‌  സ്‌കൂളിലെ മുഴുവൻ ക്ലാസുകളിലേക്കും ഒരു വർഷത്തേക്ക്‌ ദേശാഭിമാനി  പത്രം സ്‌പോൺസർ ചെയ്‌തത്‌. Read on deshabhimani.com

Related News