ഇരിട്ടി
മുണ്ടയാമ്പറമ്പ് ദേവസ്വം എൽപി സ്‌കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി തുടങ്ങി. ഇരിട്ടി അഗ്രിക്കൾച്ചറൽ ടോഡി വർക്കേഴ്‌സ് സഹകരണസംഘം ഡയറക്ടർ കെ പി വിജയൻ ഉദ്‌ഘാടനംചെയ്‌തു. പ്രധാനാധ്യാപകൻ ഷേണു എ നമ്പ്യാർ അധ്യക്ഷനായി. അധ്യാപകരായ പി പി അനിൽകുമാർ, എ മനോജ്, എ എം ജീവരജനി എന്നിവർ സംസാരിച്ചു. ടോഡി വർക്കേഴ്‌സ് സഹകരണസംഘമാണ് സ്‌കൂളിലെ മുഴുവൻ ക്ലാസുകളിലേക്കും ഒരു വർഷത്തേക്ക് ദേശാഭിമാനി പത്രം സ്‌പോൺസർ ചെയ്‌തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..