കോവിഡ‌് : മാഹിയിൽ 11, ന്യൂമാഹിയിൽ 5



മയ്യഴി മാഹിയിൽ രണ്ട‌് ആരോഗ്യപ്രവർത്തകരടക്കം 11 പേർക്കുകൂടി കോവിഡ‌്. മാഹി ടൗണിലെ 58 കാരൻ, 18 കാരൻ, 22 കാരൻ, മാഹി ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ എന്നിവർക്കും പള്ളൂരിലെ ഒരു വീട്ടിലെ 48 കാരിക്കും 55 കാരനും രോഗം സ്ഥിരീകരിച്ചു.  പന്തക്കലിലെ 37 കാരനും പള്ളൂരിലെ 18 കാരനും ആരോഗ്യ പ്രവർത്തകയ്‌ക്കും ഗ്രാമത്തിയിലെ സ്ത്രീക്കും കോവിഡ് പോസിറ്റീവായി.  ന്യൂമാഹി ന്യൂമാഹി പഞ്ചായത്തിലും സമ്പർക്ക രോഗികളുടെ എണ്ണം ഉയരുകയാണ‌്. അഞ്ചുപേർക്കുകൂടി സ്ഥിരീകരിച്ചു. ഒന്നാം വാർഡ് കുറിച്ചിയിലെ 27കാരൻ, ഏഴാം വാർഡ് മങ്ങാട്ടെ 23കാരൻ, എട്ടാം വാർഡ് പള്ളിപ്രത്തെ 20കാരൻ, 11-ാം വാർഡ് അഴീക്കലിലെ 46കാരൻ, 13-ാം വാർഡ് കുറിച്ചിയിൽ കടപ്പുറത്തെ 40കാരൻ എന്നിവർക്കാണ് പോസിറ്റീവായത്. Read on deshabhimani.com

Related News