28 March Thursday

കോവിഡ‌് : മാഹിയിൽ 11, ന്യൂമാഹിയിൽ 5

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020
മയ്യഴി
മാഹിയിൽ രണ്ട‌് ആരോഗ്യപ്രവർത്തകരടക്കം 11 പേർക്കുകൂടി കോവിഡ‌്. മാഹി ടൗണിലെ 58 കാരൻ, 18 കാരൻ, 22 കാരൻ, മാഹി ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ എന്നിവർക്കും പള്ളൂരിലെ ഒരു വീട്ടിലെ 48 കാരിക്കും 55 കാരനും രോഗം സ്ഥിരീകരിച്ചു.  പന്തക്കലിലെ 37 കാരനും പള്ളൂരിലെ 18 കാരനും ആരോഗ്യ പ്രവർത്തകയ്‌ക്കും ഗ്രാമത്തിയിലെ സ്ത്രീക്കും കോവിഡ് പോസിറ്റീവായി. 
ന്യൂമാഹി
ന്യൂമാഹി പഞ്ചായത്തിലും സമ്പർക്ക രോഗികളുടെ എണ്ണം ഉയരുകയാണ‌്. അഞ്ചുപേർക്കുകൂടി സ്ഥിരീകരിച്ചു. ഒന്നാം വാർഡ് കുറിച്ചിയിലെ 27കാരൻ, ഏഴാം വാർഡ് മങ്ങാട്ടെ 23കാരൻ, എട്ടാം വാർഡ് പള്ളിപ്രത്തെ 20കാരൻ, 11-ാം വാർഡ് അഴീക്കലിലെ 46കാരൻ, 13-ാം വാർഡ് കുറിച്ചിയിൽ കടപ്പുറത്തെ 40കാരൻ എന്നിവർക്കാണ് പോസിറ്റീവായത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top