ഐക്യദാർഢ്യദിനം ആചരിച്ചു

ആദ്യ അഖിലേന്ത്യ പണിമുടക്കിന്റെ നാല്പതാം വാർഷികത്തിന്റെ ഭാഗമായി നടന്ന സംഗമം എൻ ചന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു


  കണ്ണൂർ സിഐടിയുവിന്റെയും  കർഷകസംഘത്തിന്റെയും കെഎസ്‌കെടിയുവിന്റെയും നേതൃത്വത്തിൽ  തൊഴിലാളി–- കർഷക–- കർഷകത്തൊഴിലാളി ഐക്യദാർഢ്യദിനം നടത്തി. 1982 ജനുവരി 19ന് രാജ്യത്ത് ആദ്യമായി നടന്ന ദേശീയ പൊതുപണിമുടക്കിന്റെയും അതിനെ അടിച്ചമർത്താൻ ഭരണകൂടം സൃഷ്ടിച്ച പൊലീസ് ഭീകരതയിലുണ്ടായ രക്തസാക്ഷിത്വത്തിന്റെ ഓർമ പുതുക്കലിന്റെ ഭാഗമായാണ് ഐക്യദാർഢ്യദിനം  ആചരിച്ചത്‌.   കണ്ണൂരിൽ നടന്ന സംയുക്ത സദസ്‌ കെഎസ്‌കെടി യു സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. കർഷകസംഘം ജില്ലാ സെക്രട്ടറി എം പ്രകാശൻ അധ്യക്ഷനായി. അരക്കൻ ബാലൻ സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News