26 April Friday
ആദ്യ ദേശീയ പൊതുപണിമുടക്കിന്റെ 40–-ാം വാർഷികം

ഐക്യദാർഢ്യദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022

ആദ്യ അഖിലേന്ത്യ പണിമുടക്കിന്റെ നാല്പതാം വാർഷികത്തിന്റെ ഭാഗമായി നടന്ന സംഗമം എൻ ചന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു

 
കണ്ണൂർ
സിഐടിയുവിന്റെയും  കർഷകസംഘത്തിന്റെയും കെഎസ്‌കെടിയുവിന്റെയും നേതൃത്വത്തിൽ  തൊഴിലാളി–- കർഷക–- കർഷകത്തൊഴിലാളി ഐക്യദാർഢ്യദിനം നടത്തി. 1982 ജനുവരി 19ന് രാജ്യത്ത് ആദ്യമായി നടന്ന ദേശീയ പൊതുപണിമുടക്കിന്റെയും അതിനെ അടിച്ചമർത്താൻ ഭരണകൂടം സൃഷ്ടിച്ച പൊലീസ് ഭീകരതയിലുണ്ടായ രക്തസാക്ഷിത്വത്തിന്റെ ഓർമ പുതുക്കലിന്റെ ഭാഗമായാണ് ഐക്യദാർഢ്യദിനം  ആചരിച്ചത്‌.  
കണ്ണൂരിൽ നടന്ന സംയുക്ത സദസ്‌ കെഎസ്‌കെടി യു സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. കർഷകസംഘം ജില്ലാ സെക്രട്ടറി എം പ്രകാശൻ അധ്യക്ഷനായി. അരക്കൻ ബാലൻ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top