നീറ്റിൽ ഇരട്ട നേട്ടവുമായി ‘അഹ‌്സാൻ’ വീട്‌



കോടിയേരി കല്ലിൽതാഴെ ‘അഹ‌്സാനി’ൽ നീറ്റ‌് പരീക്ഷാഫലം സമ്മാനിച്ചത‌് ഇരട്ടിമധുരം. ഈ വീട്ടിലെ ഇരട്ടകളായ ഷഹാന ജസീൽ 120–-ാം റാങ്കും ജഹാന ജസീൽ 3017–-ാം റാങ്കും നേടി. ഉതുവരെ ഒരേ ക്ലാസിൽ പഠിച്ച ഈ മിടുക്കികൾക്ക്‌ കോഴിക്കോട‌് മെഡിക്കൽ കോളേജിൽ ഒരുമിച്ച‌് പഠിക്കണമെന്നാണ്‌ മോഹം.    പ്ലസ‌്ടുവിന‌് ഷഹാന 98.8 ശതമാനവും ജഹാന 99 ശതമാനവും മാർക്ക‌് നേടി. ഒരു വർഷം പാലായിലെ സ്വകാര്യ സ്ഥാപനത്തിലായിരുന്നു പഠനം. ബിസിനസുകാരനായ പി ജസീലിന്റെയും കെ സി സാജിതയുടെയും മക്കളാണ‌്.      Read on deshabhimani.com

Related News